Kerala
കോഴിക്കോട്: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഉയരുന്ന പീഡന പരാതികളിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവും ഏഴുത്തുകാരിയുമായ എം.എ. ഷഹനാസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ കൊണ്ടുവരുന്ന സമയത്ത് ഷാഫി പറമ്പലിനോട്,
‘ഇവനെ പോലെയുള്ള ആളുകൾ വരുമ്പോൾ നമ്മുടെയൊക്കെ പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുമെന്ന്’ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഷഹനാസ് വെളിപ്പെടുത്തി. ‘പ്രസിഡന്റാക്കരുതെന്ന് ഞാൻ അപേക്ഷിച്ചിട്ടുണ്ട്. ആ വാക്കിന് ഒരു വിലയും തന്നില്ല എന്ന് മാത്രമല്ല നിറഞ്ഞ പരിഹാസവും പുച്ഛവും ആയിരുന്നു മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷനും കോൺഗ്രസ് നേതാവുമായ ഷാഫിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്’ - ഷഹനാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
ഒരു പെണ്ണ് ഇരയാക്കപ്പെടുമ്പോൾ ആ പെണ്ണിന് ഒപ്പം മുന്നോട്ടു വരണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു ആളാണ് ഞാൻ. കാരണം കോൺഗ്രസ് എന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ ഭാഗമായതുകൊണ്ട് ഇരകൾക്കൊപ്പം ആണ് ഞാൻ എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോൾ കോൺഗ്രസിലെ ഒരുപാട് നേതാക്കന്മാർ എന്നെ ചോദ്യം ചെയ്തു. എന്റെ പക്ഷം എന്നും സ്ത്രീപക്ഷം തന്നെയാണ്- ഷഹനാസ് പറയുന്നു.
District News
വിലങ്ങാട്: ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് വിലങ്ങാട് എത്തിയ ഷാഫി പറമ്പിൽ എംപി ദുരന്ത ബാധിതർക്ക് നിർമിച്ച് നൽകുമെന്ന് പ്രഖ്യാപിച്ച വീടിന്റെ നിർമാണത്തിന് ആവശ്യമായ തുക കൈമാറി. 20 പേർക്ക് വീട് നിർമിച്ചു നൽകുമെന്ന് ഷാഫി പറമ്പിൽ എംപി പ്രഖ്യാപിച്ചിരുന്നു.
അതിൽ എട്ട് വീടുകളുടെ നിർമാണം തുടങ്ങി. ആറ് വീടുകൾക്ക് ആദ്യ ഗഡുവായ രണ്ട് ലക്ഷം രൂപ വീതവും രണ്ട് വീടുകൾക്ക് നാലാമത്തെ ഗഡുവായ ഒരു ലക്ഷം രൂപയുമാണ് കൈമാറിയത്. പി.എ. ആന്റണി അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എൻ.കെ. മൂസ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജമാൽ കോരങ്കോട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമ രാജു, എം.കെ. മജീദ്, എൻ.കെ. മുത്തലീബ്, ജോർജ് മണ്ണാറുകുന്നേൽ, ഷെബി സെബാസ്റ്റ്യൻ, ജോസ് ഇരുപ്പക്കാട്ട്, പി. ബാലകൃഷ്ണൻ, പി.എസ്. ശശി, സാബു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.